Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നെടുങ്കണ്ടം സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം: സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ഡൽഹിയിലെ യുവതി യിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നെടുങ്കണ്ടം സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഷമീൻ (39) നെയാണ് ബുധനാഴ്ച രാത്രി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സ്വദേശിയായ ഇയാൾ കഴിഞ്ഞ 5 വർഷമായി നെടുങ്കണ്ടത്ത് ഭാര്യവീട്ടിലാണ് താമസം. മേസ്തിരി ജോലിക്കാരനാണ്. ഡൽഹി സൈബർ പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ നമ്പർ പരിശോധിച്ച് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിലുള്ള വിദേശ നമ്പർ ഉപയോഗിച്ചാണ് യുവതിയെ നിരന്തരം ശല്യം ചെയതത്.ഈ നമ്പരിൽനിന്ന് നിരവധി വാട്സ്അപ്പ് കോളുകളും പോയിട്ടുള്ളതായി കണ്ടെത്തി. നെടുങ്കണ്ടം പോലീസിന്റെ സഹായത്താലാണ് ഇയാളെ പിടികൂടിയത്