പാവങ്ങൾക്ക് പെൻഷൻ കൊടുക്കുവാൻ കഴിയാത്ത പിണറായി വിജയൻ ആഡംബര വാഹനത്തിൽ ആർഭാടപൂർവ്വം പ്രജകളെ കാണാനിറങ്ങുന്നത് പുഛത്തോടുകൂടിയാണ് പൊതുജനം കാണുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ


കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പക്കൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിട്ട് പത്തു മാസത്തിലധികമായി പാവങ്ങൾ പെൻഷൻ കൊടുക്കുവാൻ കഴിയാത്ത പിണറായി വിജയൻ ആഡംബര വാഹത്തിൽ ആർഭാടപൂർവ്വം പ്രജകളെ കാണാനിറങ്ങുന്നത് പുഛത്തോടു കൂടിയാണ് പൊതുജനം കാണുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
സപ്ലൈകോയയുടെ ചില്ലറ വില്പനശാലകളിലെ 13 ഇനങ്ങളുടെ വില കുത്തനെ ഉയർത്തിയത്. ശബളവും പെൻഷനും തൊഴിലാളി വർഗ്ഗത്തിന് ഇടി വെട്ടിവനെ പാമ്പ് കടിച്ച അവസ്ഥയിലാ പോയെന്നും ചന്ദ്രശേഖരൻ ചുണ്ടിക്കാട്ടി . 17 മുതൽ പുളിയൻമലയിൽ ആരംഭിച്ച INTUC ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന മോദി സർക്കാരിനെതിരെ സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിഷേധം വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ തുത്തെറിയാൻ കാരണമായി മാറുമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാക്ഷണം നടത്തിയ അഡ്വ. ഡിൻ കുര്യാക്കോസ് എം. പറഞ്ഞു ജില്ല പ്രസിഡന്റ് രാജാ മാട്ട് ക്കാരൻ അദ്ധ്യക്ഷത വഹിചു അഡ്വ. ഇ.എം ആഗസ്തി Ex എം എൽ.എ. പി.ജെ.ജോയി. Ex എം.എൽ.എ എ.കെ മണി Ex എം.എൽ എ.തോമസ് രാജൻ പി.ആർ. അയ്യപ്പൻ.ജി. മുനിയാണ്ടി. അഡ്വ. സിറിയക്ക് തോമസ് .എ.പി.ഉസ്മാൻ. മിനി സാബു രാജു ബേബി .സന്തോഷ് അമ്പിളി വിലാസം രാഹുൽ രാജേന്ദ്രൻ . ശശി കലാ രാജു സുബിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു