Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടത്ത് റിസോർട്ടിൽ മോഷണം, 2 പേർ പിടിയിൽ

നെടുങ്കണ്ടം : റിസോർട്ടിലെ മോഷണം 2 പേർ പിടിയിൽ. മല്ലപ്പള്ളി സ്വദേശികളായ സാബു, സഞ്ജു എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തു ഇവർ മുമ്പ് ഈ റിസോർട്ടിൽ ജോലി
ചെയ്തിരുന്നു. അന്ന് ശമ്പള കുടിശിക വന്നതിനെ ചൊല്ലി ഉടമയായ തിരുവനന്തപുരം സ്വദേശിയുമായി തെറ്റിയിരുന്നതായി പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് രാമക്കൽമേട് കോമ്പമുക്കിലെ അടഞ്ഞു കിടന്ന റിസോർട്ടിൽ മോഷണം നടന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പാത്രങ്ങൾ, പാചക ഉപകരണങ്ങൾ എന്നിവ മോഷണം പോയിരുന്നു.
















































































































