പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 50000 രൂപ പിഴയും
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ പ്രതിയായ കൽകൂന്തൽ വില്ലേജ് പച്ചടി കാരിക്കുന്നേൽ വീട്ടിൽ വിൽസണെ (42) ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്.2013 ലാണ് കേസിനാസ്പതമായ സംഭവം. പ്രതിക്ക് പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം വീതം 40 വർഷം കഠിന തടവിനും 50000/- രൂപ പിഴയുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.