Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തമിഴ്നാട്ടിലെ മുതിർന്ന സിപിഐഎം നേതാവും സ്വാതന്ത്ര സമര സേനാനിയുമായ ശങ്കരയ്യ അന്തരിച്ചു

തമിഴ്നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും സ്വാതന്ത്ര സമര സേനാനിയുമായ എൻ.ശങ്കരയ്യ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 102 വയസായിരുന്നു. കഠിനമായ ജലദോഷവും പനിയും ബാധിച്ചതിനെ തുടർന്ന് 2 ദിവസം മുമ്പ് ചെന്നൈ അയസൽപനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2 വർഷം മുമ്പ് തമിഴ്‌നാട് സർക്കാരിന്റെ തഗൈസാൽ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.













































































