ജോയിന്റ് കൗൺസിലിന്റെ ജില്ലാതല വാഹന പ്രചരണ ജാഥക്ക് കട്ടപ്പന സ്വീകരണം നൽകി

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, അഴിമതി തുടച്ചുനീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ 1 മുതൽ ഡിസംബർ 7 വരെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് കാൽനടജാഥ നടന്നു വരികയാണ്. ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ഐക്യനിര കെട്ടിപ്പടുത്തിക്കൊണ്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചരാണാർത്ഥം നവംബർ 13, 14 ,15 തീയതികളിൽ ഇടുക്കി ജില്ലാതല വാഹനജാഥ നടന്നു വരികയാണ്.
കട്ടപ്പനയിൽ നൽകിയ സ്വീകരണം സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജാഥ ക്യാപ്റ്റൻ
ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.
ബിനിലിന് സ്വീകരണം നൽകി.
എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വിഎസ് അഭിലാഷ്, ടി സി കുര്യൻ ,കെ എസ് രാജൻ, രാജൻകുട്ടി മുതുകുളം, കെ എൻ കുമാരൻ , സനീഷ് മോഹനൻ ,ബിന്ദുലത രാജു , അനിത ശ്രീനി, പി എസ് ശിവകുമാർ ,ബീന വിനോദ് തുടങ്ങിയവർ സംസാരിച്ചു



































































































































