Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റ് നേതൃത്വത്തിൽ കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഈ വർഷത്തെ സ്മൈൽ തീം എന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് കട്ടപ്പന ഗവൺമെൻറ് ട്രൈബൽ സ്കൂളിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചത് . 52000 രൂപ മുടക്കിയാണ് ചൂടും തണുപ്പും ഉള്ള കുടിവെള്ളം ലഭിക്കുന്ന വാട്ടർ പ്യൂരിഫൈർ കുട്ടികൾക്കായി റോട്ടറി ക്ലബ് സ്ഥാപിച്ചത്.
റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ റ്റി.ആർ വിജയകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡണ്ട് വിജി ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ധന്യ അനിൽ, പ്രിൻസിപ്പൽ മിനി ഐസക് ,റോട്ടറി ക്ലബ് അസിസ്റ്റൻറ് ഗവർണർ ജോസ് മാത്യു, ഇൻകമിംഗ് പ്രസിഡൻറ് ജിതിൻ കൊല്ലംകുടി , പിടിഎ പ്രസിഡണ്ട് ബാബു സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ സി.പി തുടങ്ങിയവർ സംസാരിച്ചു.
















































































































