Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തീ പിടുത്തത്തിൽ കട കത്തി നശിച്ച പെരിഞ്ചാംകുട്ടി മരിയൻ ബേക്കറി ആൻഡ് കൂൾബാർ ഉടമ ബിന്ദു സനോയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ബ്ലോക്ക് കമ്മിറ്റിയും, ജില്ലാ ബേക്കേഴ്സ് അസോസിയേഷനും സഹായ ധനം കൈമാറി
ബെധേൽ യൂണിറ്റ് പ്രസിഡന്റ് റെജി പുറത്തേൽ അധ്യക്ഷൻ ആയിരുന്നു. ഏകോപന സമിതിയുടെ വക സഹായ ധനം ബ്ലോക്ക് പ്രസിഡന്റ് സി. കെ. രാജുവും, ബേക്കേഴ്സ് അസോസിയേഷൻ സഹായ ധനം ജില്ലാ പ്രസിഡന്റ് സന്തോഷ് പാൽക്കോയും കട ഉടമ ബിന്ദുവിന് കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. ബേ ക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോൺ ബേസിൽ, ജില്ലാ സെക്രട്ടറി ദിലീപ്, ഏകോപന സമിതി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ ആയ ഡോമിനിക്, കെ. ജെ. ആന്റണി, സിബി ആർക്കാട്ട്, ജിമ്മി സേബാസ്റ്റ്യൻ, ഷാജി കറ്റിയാമല, രാജു, സന്തോഷ് തെക്കേൽ, റോബർട്ട്, അഷറഫ് എന്നിവർ പ്രസംഗിച്ചു.