Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

2024 ൽ വരാനിരിക്കുന്നത് മികച്ച ശമ്പള വർധന; കൂടുതൽ ശമ്പളം നൽകുന്ന മേഖലകൾ ഏതെല്ലാം ?



ഇന്ത്യൻ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളത്തിൽ അടുത്ത വർഷം 9.8% ന്റെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വില്ലിസ് ടവർ വാട്ട്‌സന്റെ സാലറി ബജറ്റഅ പ്ലാനിംഗ് റിപ്പോർട്ട്. ഇതോടെ ശമ്പള വർധനയുടെ കാര്യത്തിൽ മറ്റ് ഏഷ്യൻ പസിഫിക്ക് ഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുൻപിലാകും. ആഗോള സാമ്പത്തിക മാന്ദ്യ സമയത്തും മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പള വർധന നൽകുന്നത് ഇന്ത്യൻ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള യാത്രയിലെ ശുഭസൂചനയാണ് നൽകുന്നത്.

150 രാജ്യങ്ങൡ നിന്നായി വിവിധ കമ്പനികളിൽ നിന്ന് 32,000 ഓളം പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സർവേയിൽ 708 ഇന്ത്യൻ കമ്പനികളും പങ്കെടുത്തിരുന്നു.

ഇന്ത്യ 9.8% ശമ്പള വർധന നൽകുമെന്ന് പ്രതീക്ഷിക്കുമ്പോൾ തൊട്ടുപ്പിന്നിൽ 8 ശതമാനവുമായി വീയറ്റ്‌നാമാണ് ഉള്ളത്. 6 ശതമാനവുമായി ചൈനയും 5.7 ശതമാനവുമായി ഫിലിപ്പീൻസും അഞ്ച് ശതമാനവുമായി തായ്‌ലാൻഡും പിന്നിലുണ്ട്.

ഇന്ത്യയുടെ മാറ്റത്തിന് കാരണം


ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വളർച്ചയും വിവിധ കമ്പനികളുടെ മികവുറ്റ ജീവനക്കാർക്ക് വേണ്ടിയുള്ള മത്സരവും ശമ്പള വർധനവിനെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. നിരവധി ഇന്ത്യൻ സ്ഥാപനങ്ങൾ ടെക്‌നോളജി പോലുള്ള അതിവേഗം വളരുന്ന മേഖലകളിലാണുള്ളത്.

കഴിവുറ്റ ജീവനക്കാർക്ക് വേണ്ടി പ്രീമിയം ശമ്പള ഘടന നൽകാൻ ഇന്ത്യൻ കമ്പനികൾ മടിക്കുന്നില്ല എന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒപ്പം പണപ്പെരുപ്പം വർധിക്കുന്നത് ജീവിത ചെലുവകൾ കൂട്ടുന്നതോടെ ഒരുപടി കൂടി കടന്ന മികച്ച ശമ്പളമാണ് ജീവനക്കാരും പ്രതീക്ഷിക്കുന്നത്. ഇതിനാനുപാതികമായി കമ്പനികൾക്കും നൽകേണ്ടി വരുന്നു.

2022 ലെ അപേക്ഷിച്ച് പകുതിയിലേറെ കമ്പനികളും അവരുടെ സാലറി ബജറ്റ് ഈ വർഷം വർധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

2024 മികച്ച ശമ്പളം നൽകുന്ന മേഖലകൾ ഏതെല്ലാം ?

ടെക്‌നോളജി, മീഡിയ, ഗെയിമിംഗ്, ഫിനാൻഷ്യൽ സർവീസസ്, റീടെയിൽ സെക്ടർ എന്നിവയാണ് 10 ശതമാനത്തേളം ശമ്പളവർധന നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തൊഴിൽ രംഗങ്ങൾ.

ഈ മേഖലകൾ കുത്തനെയുള്ള ഉയർച്ച സ്വന്തമാക്കുന്നതാണ് ഇതിനൊരു കാരണം. നേട്ടം കൈവരിക്കാൻ മികച്ച ജീവനക്കാരും, ജീവനക്കാരെ നിലനിർത്താൻ മികച്ച ശമ്പളവും നൽകേണ്ടതായി വരുന്നു.

കമ്പനികൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ കഴിവുറ്റ ജീവനക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനങ്ങൾ. ജീവനക്കാരെ ആകർഷിക്കാൻ ആകർഷകമായ പാക്കേജുകൾ നൽകിയേ മതിയാകൂ.

തൊഴിലന്വേഷകർക്ക് നല്ല സമയം

അടുത്ത വർഷം തൊഴിലന്വേഷകർക്ക് മികച്ച നാളുകളാണ് വരാനിരിക്കുന്നത്. മാനുഫാക്ചറിംഗ്, ഫാർമസ്യൂട്ടിക്കൽസ്, മീഡിയ, ഗെയിമിംഗ് എന്നീ രംഗങ്ങൾ കൂടുതലായി ഉദ്യോഗാർത്ഥികളെ തേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ തൊഴിൽ സംതൃപ്തി

കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ വോളന്ററി അട്രീഷൻ റേറ്റ് 14.6% ആണ്. സ്വമേധയാ ജോലി വിടുന്നവരുടെ നിരക്കാണ് അട്രീഷൻ റേറ്റ്. കഴിഞ്ഞ വർഷം ഇത് 15.3% ആയിരുന്നു. അട്രീഷൻ നിരക്കിലെ കുറവ് ഇന്ത്യയിലെ തൊഴിൽ സംതൃപ്തിയെയാണ് സൂചിപ്പിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!