Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അംഗൻവാടി പ്രവേശനോത്സവം


മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിലെ 32 നംബർ തുരുത്തിക്കാട് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ് ഉദ്ഘാടനം ചെയ്തു, ശ്രീമതി ശരണ്യ അരുൺ, ശ്രീമതി നിർമ്മല ചന്ദ്രബാബു, ശ്രീമതി ദീപ്തി ലാജി,അംഗൻവാടിയിലെ പൂർവ വിദ്യാർത്ഥികളായ കുമാരി കെസിയ, മാസ്റ്റർ ആദിത് എന്നിവർ പ്രസംഗിച്ചു, വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു