6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലിബിയക്ക് സഹായവുമായി സൗദിയുടെ നാലാമത്തെ വിമാനമെത്തി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവം



റിയാദ്: പ്രളയം തകര്‍ത്ത ലിബിയക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കി സൗദി അറേബ്യ. അവശ്യ വസ്തുക്കളുമായുളള സൗദിയുടെ നാലാമത്തെ വിമാനം ബുധനാഴ്ച ലിബിയയില്‍ എത്തി. ലിബിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സൗദി അറേബ്യ സജീവമാണ്.

ലിബിയന്‍ ജനതക്ക് പരമാവധി സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് സൗദി ഭരണകൂടം. 90 ടണ്‍ സാധനങ്ങളുമായി സൗദിയില്‍ നിന്നുള്ള നാലാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം ലിബിയയില്‍ എത്തിയത്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുളള അവശ്യ വസ്തുക്കളാണ് ലിബിയയില്‍ എത്തിച്ചത്.

ആദ്യ ഘട്ട സഹായമായി 90 ടണ്‍ സാധനങ്ങളാണ് ലിബയക്ക് കൈമാറിയത്. അതിന് പിന്നാലെ രണ്ട് വിമാനങ്ങള്‍ കൂടി അവശ്യ വസ്തുക്കളുമായി ലിബിയയില്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള നടപടികളാണ് സൗദിയില്‍ പുരോഗമിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശ പ്രകാരം കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്. റിയാദ് ആസ്ഥാനമായുള്ള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ നിന്നുളള സംഘം ലിബിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ലിബിയന്‍ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!