San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന വന്യ ജീവി ബോർഡ് യോഗം ഇന്ന്



സംസ്ഥാന വന്യജീവി ബോർഡ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. ഓൺലൈൻ ആയി 12മണിക്ക് ആണ് യോഗം നടക്കുന്നത്. യോ​ഗത്തിൽ വന്യ ജീവി സംരക്ഷണ നിയമ പരിഷ്കരണം ചർച്ച അയക്കേക്കും. പമ്പാവാലി, ഏഞ്ചൽ വാലി വന്യ ജീവി മേഖല അതിർത്തി പുനർ നിർണയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

തട്ടേക്കാട് വന്യ ജീവി സങ്കേത അതിർത്തി പുനർനിർണായവും ചർച്ച ആയേക്കും. വനങ്ങളിലെ ജൽ ജീവൻ പദ്ധതി അനുമതി, ബിഎസ്എൻഎൽ ടവർ അനുമതി തുടങ്ങിയവയും ചർച്ച ആകും. വന്യ ജീവി സംരക്ഷണ നിയമം ഭേദ​ഗതി ചെയ്യണമെന്നും കാലഹരണപ്പെട്ട നിയമം പുതുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

ഈ സബ് കമ്മിറ്റിയുടെ പ്രവർത്തനം എത്രത്തോളമായി എന്ന ചർച്ച യോ​ഗത്തിൽ നടക്കും. മുഖ്യമന്ത്രിക്കൊപ്പം വനം മന്ത്രി എകെ ശശീന്ദ്രനും യോ​​ഗത്തിൽ പങ്കെടുക്കും.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button