Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
17 കാരി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി; കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിവരം പുറത്തറിഞ്ഞു, പോലീസ് കേസെടുത്തു
സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കെത്തിയ പതിനേഴുകാരിയായ ജാർഖണ്ഡ് സ്വദേശിനി തൊഴിൽ സ്ഥലത്തെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമായി. ഇവരെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോ ടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചികിത്സയെത്തിയ ആശുപത്രിയിൽ ശിശുരോഗവിഭാഗം ഇല്ലാഞ്ഞതിനാൽ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയധികൃതർ പോലീസിലറിയിച്ചതിനെത്തുടർന്ന് കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.