San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംസ്ഥാനത്ത് മഴ കനക്കും; ക്യാംപുകള്‍ തയാറാക്കാന്‍ നിര്‍ദേശം







സംസ്ഥാനത്ത് മഴ കനക്കും. നാളെ രാത്രിയോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. അത്യാവശ്യമില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അവധിയെടുക്കരുതെന്ന് മന്ത്രി കെ.രാജന്‍. അവധികള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കാനും ക്യാംപുകള്‍ക്ക് തയ്യാറെടുപ്പ് നടത്താനും നിര്‍ദേശം.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. തലസ്ഥാനത്തെ പലയിടങ്ങളും ഇരുട്ടിലാണ്. വെള്ളം കയറിയ സ്ഥലങ്ങളില്‍ രാവിലെ വൈദ്യുതി നിലച്ചിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല. കഴക്കൂട്ടം സബ് സ്റ്റേഷനില്‍ വെള്ളംകയറിയതാണ് കാരണമെന്ന് വിശദീകരണം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button