6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ഒരു മിടുക്കി : ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാം





ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ അവസരം . ഇതിനായി ‘ഇടുക്കി ഒരു മിടുക്കി’ എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം. ‘ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും’ എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത വിവരണം തയ്യാറാക്കി അയക്കുകയാണ് വേണ്ടത്.
പൊതുജനം , പ്രവാസി ഇന്ത്യക്കാര്‍ ,കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ആശയങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലും കാഷ് അവാര്‍ഡും ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും മുന്‍പില്‍ അവതരിപ്പിക്കാം.

നൈപുണ്യ വികസനം, ടൂറിസം, കൃഷി, വ്യവസായം ,വാണിജ്യം, റോഡും ഗതാഗതവും, പാല്‍, ഇറച്ചി, പൗള്‍ട്രി , വാട്ടര്‍ മാനേജ്മെന്റ്, വനവിഭവങ്ങളും അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ , സാങ്കേതിക വിദ്യാഭ്യാസം, കായികം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക ഉന്നമനം, ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സി. എസ്. ആര്‍. പദ്ധതി പ്രവര്‍ത്തനങ്ങള്‍, കലയും കരകൗശലവും, മാലിന്യ നിര്‍മ്മാര്‍ജനം ,പരിസ്ഥിതി സംരക്ഷണം , പാരമ്പര്യ അറിവ് പ്രയോജനപ്പെടുത്തല്‍ , ഗോത്രകലകളുടെ വികസനവും സംരക്ഷണവും എന്നിവ ലക്ഷ്യമിട്ടുള്ളതാകണം ആശയങ്ങള്‍. എന്‍ട്രികള്‍ [email protected] എന്ന ഇ- മെയിലിലേക്കോ , 8592022365 എന്ന വാട്‌സാപ്പ് നമ്പറിലോ , https://docs.google.com/…/1D8qXIFYcPD1-qSqqpDRIpSQ…/edit എന്ന ഗൂഗിള്‍ ഫോം വഴിയോ അയക്കാം. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!