Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മഹിളാ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായി സജിമോൾ ഷാജി ചുമതലയേറ്റെടുത്തു
AlCC അംഗം അഡ്വ: EM ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉയർച്ചയ്ക്കായി ഏറ്റവും കൂടുതൽ പങ്കു വഹിച്ച മഹത് വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്ന് ഇ എം ആഗസ്തി പറഞ്ഞു.
മഹിളാ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി ചാർജെടുത്ത നഗരസഭ കൗൺസിലർ കൂടിയായ സജിമോൾ ഷാജിക്ക് സ്വീകരണവും നൽകി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷൻ ആയിരുന്നു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി സാബു മുഖ്യപ്രഭാഷണം നടത്തി.
KPCC സെക്രട്ടറി തോമസ് രാജൻ,
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്,
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ഷൈനി സണ്ണി ചെറിയാൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജു,
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിന്ധു വിജയൻ , ബ്ലോക്ക് ജനറൽ സെക്രട്ടറി ബീന ടോമി,കുടുംബശ്രീ ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു