6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടു: കേരളത്തിൽ മഴ ശക്തിപ്പെടും



അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമാന്തരമായി മധ്യ കിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 99 A എന്നു പേരിട്ട ഈ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 160 കിലോമീറ്റർ അകലെയും ഗോവയിൽ നിന്ന് 170 കിലോമീറ്റർ അകലെയുമാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴക്ക് ന്യൂനമർദ്ദങ്ങൾ കാരണമാകും എന്നാണ് നിരീക്ഷകരുടെ അനുമാനം. അറബിക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ആയേക്കും. തുടർന്ന് ഇത് കരകയറുമോ എന്ന് നിരീക്ഷിക്കണം. കരകയറിയാൽ കർണാടകക്ക് മുകളിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് പോകാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ മ്യാൻമർ തീരത്തിന് സമീപത്ത് രൂപപ്പെട്ട ചക്രവാഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറി. മധ്യ , കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഈ ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ സിസ്റ്റവും അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ടേക്കാം. തുടർന്ന് ഒഡീഷ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കും.

കേരളത്തിൽ മഴ കനക്കും
ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് മഴ ശക്തമായി തുടരും . ഒക്ടോബർ 5 വരെയെങ്കിലും കേരളത്തിൻറെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. അറബി കടലിലെ ന്യൂനമർദ്ദവും ബംഗാൾക്കടിലെ ന്യൂനമർദ്ദവും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂട്ടും.
ഒരേ സമയം അറബികടലിലും ബംഗാൾ ഉൾകടലിലും രൂപം കൊള്ളുന്ന ന്യൂനമർദങ്ങൾ അതിശക്തമായ മഴക്ക് കാരണമായേക്കും. കേരളത്തിന്റെ ഇരുവശവും ന്യൂന മർദത്തിന്റെ സ്വാധീനം ഉണ്ടായേക്കും.

കിഴക്കൻ മേഖലയിൽ ജാഗ്രത
പെട്ടെന്ന് ശക്തമായ മഴക്കും മഴവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. അരുവികളിലും തോട്ടിലും പുഴയിലും ഇറങ്ങി കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്. ഏതുനിമിഷവും മലവെള്ളപ്പാച്ചിൽ സാധ്യത ഉള്ളതിനാലാണ് ഇത്.


മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രയും വിനോദസഞ്ചാരവും നിർത്തിവെക്കുന്നതാണ് സുരക്ഷിതം. അത്തരം പ്രദേശങ്ങളിൽ പോകുന്നവർ അന്നാട്ടിലെ ജനങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!