Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവാക്കളുടെ മരണം കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പെട്ട്; സ്ഥലമുടമ കുറ്റം സമ്മതിച്ചു
കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍പെട്ടാണ് പുതുശേരി, കൊട്ടേക്കാട് സ്വദേശികളായ യുവാക്കള്‍ മരിച്ചത്. മൃതദേഹം സ്ഥലമുടമ തന്നെ മറവ് ചെയ്തെന്നാണ് സംശയം. മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
കുരുടിക്കാട്, കൊട്ടേക്കാട് ഭാഗത്ത് നിന്ന് കഴിഞ്ഞദിവസം കാണാതായ യുവാക്കളുടെ മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷോക്കേറ്റുള്ള മരണമെന്നാണ് സൂചനയെന്നും ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്.ആനന്ദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും മരണകാരണം തെളിയുക.