അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന് വഴി ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്കും ഒഴിവു വരാവുന്ന മറ്റു പദ്ധതികളിലേക്കുമായി ആയുഷ് മിഷന് ഒപ്ടോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാ ലികമായി നിയമത്തിനായുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി എസ് ഇ ഒപ്ടോമെട്രി ബിരുദം അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ഒപ്ടോമെട്രി ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖവും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും തൊടുപുഴയിലെ നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ സെപ്റ്റംബര്‍ 25, ന് രാവിലെ 10 മണിക്ക് നടക്കും. മാസവേതനം 17,850 രൂപയായിരിക്കും. ഒഴിവുകളുടെ എണ്ണം – 1, ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്
ഫോണ്‍- 04862-291782.