ചടയന്‍ ഗോവിന്ദന് ദിനാചരണവും
ദേശാഭിമാനി ജില്ലാ സെമിനാറും ശനിയാഴ്ച കട്ടപ്പനയിൽ’
ചടയന്‍ ഗോവിന്ദന് ദിനാചരണവും പത്രപ്രചരണത്തിന്റെ ഭാഗമായുള്ള ദേശാഭിമാനി ജില്ലാ സെമിനാറും ശനിയാഴ്ച കട്ടപ്പനയിൽ നടക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
9 ന് രണ്ടിന് കട്ടപ്പന പഴയബസ്സ്റ്റാന്‍ഡില്‍ സെമിനാറും അനുസ്മരണവും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
‘മാധ്യമങ്ങളില്‍ ദേശാഭിമാനിയുടെ പ്രസക്തി ‘എന്നതാണ് വിഷയം.
സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, എം എം മണി എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന് എന്നിവര്‍ സംസാരിക്കും.
മത, സാമുദായിക, സാമൂഹ്യ, സാംസ്കാരിക, വ്യാപാരി സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ 5000ല്‍പ്പരം പേര് പങ്കെടുക്കും. കൂടാതെ ദേശാഭിമാനി ചരിത്ര പ്രദര്‍ശനവും കലാപരിപാടികളും വൈകിട്ട് അഞ്ച് മുതല്‍ അതുല്‍ നറുകര നയിക്കുന്ന മ്യൂസിക് നൈറ്റും വിവിധ കലാപരിപാടികളും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി ആര് സജി,
മാത്യു ജോര്‍ജ്
ടോമി ജോര്‍ജ്
എം സി ബിജു
ലിജോബി ബേബി
കെ ടി രാജീവ്
എം ഡി വിപിൻദാസ് എന്നിവർ പങ്കെടുത്തു.