Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ് സിഗമനം.