Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ല; സി വി വർഗീസ്
ഇടുക്കി : മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനിൽക്കെയാണ് സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വർഗീസ് പറഞ്ഞത്.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടിൽ പട്ടിണികിടക്കുമ്പോഴും പൈസ നൽകി സഖാക്കൾ നിർമ്മിച്ച ഓഫീസുകളാണിത്. നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് നേരിടുമെന്നും സിവി വർഗീസ് പറഞ്ഞു. ശാന്തൻപാറ സിപിഎം ഓഫീസ് കേസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് സി വി വർഗീസിനോട് ഇന്നലെ നിർദേശിച്ചിരുന്നു.