വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് അവസരം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഒക്‌സിലിയറിനഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികൾക്ക് അപേക്ഷിക്കാം. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതംവിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ dhskerala.gov.in ൽ ലഭ്യമാണ്. ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാര്‍,വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവർക്ക് അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതി ജൂലൈ 6 .അപേക്ഷയുടെ പകര്‍പ്പുകളും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പുകൾ തുടങ്ങിയവ ജൂലൈ 10ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കേണ്ടതുമാണ്.













































































