KCYM പാണ്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരവം2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

KCYM പാണ്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരവം2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു തുടർച്ചയായ രണ്ടാം തവണയാണ് KCYM പാണ്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത് പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പുതുപ്പറമ്പിൽ നിർവഹിച്ചു രാവിലെ 8. 30 മുതൽ ആരംഭിച്ച പരിപാടികൾ വൈകിട്ട് 6 വരെ നീണ്ടുനിന്നു. അത്തപ്പൂക്കള മത്സരം, സംഘഗാനം, പുരുഷ -വനിതാ വടംവലി മത്സരം, ഉറിയടി ചാക്കിലോട്ടം,കസേരകളി തുടങ്ങിയ നിരവധി മത്സരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ആയി സംഘടിപ്പിച്ചു ഇടുക്കി രൂപതയിലെ കെസിവൈഎം യൂണിറ്റുകളിൽ നടന്ന ഓണാഘോഷങ്ങളിലെ ഏറ്റവും വലിയ ഓണാഘോഷമാണ് കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റിൽ നടന്നത് കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റിന്റെ സംഘാടന മികവ് തെളിയിക്കുന്ന പരിപാടിയായിരുന്നു ഇത് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഓണസദ്യയും നൽകി….













































































