Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ സർക്കുലർ ഇടവകകളിൽ വായിച്ചില്ല; ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന



എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ. എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിലും, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം തള്ളി. ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന തുടരുകയാണ്. ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ സർക്കുലർ ഇടവകകളിൽ വായിച്ചില്ല. ഏകീകൃത കുർബാന നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കനത്ത പോലീസ് സുരക്ഷയിൽ എറണാകുളം സെന്റ്‌മേരിസ് ബസിലിക്കയിൽ ഫാ. ആന്റണി പൂതവേലി പുതിയ വികാരിയായി ചുമതല ഏറ്റിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാന നടത്തുമെന്നുമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ട് കണക്കാക്കുമെന്നാണ് സഭ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ വൈദികർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളിലേക്ക് കടന്നാലും വിശ്വാസികളുടെ പ്രതിഷേധം എങ്ങനെ തരണം ചെയ്യുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!