6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

76-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഓശാനാമിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്



സ്വാതന്ത്ര്യ ദിനത്തിൽ SPCയുടെ പ്രൗഢഗംഭീരമായ പരേഡ്, പതാക ഉയർത്തലോടും കൂടി ആഘോഷങ്ങൾ അവസാനിപ്പിക്കും. വിപുലമായ പരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് സ്കൂൾ ലീഡർ മാസ്റ്റർ മിലൻ കെ തോമസ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ റിട്ട. എ ജെ തോമസ് (Indian Air force) മുഖ്യാതിഥിയായി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു കെ മാത്യു മുഖ്യപ്രഭാഷണം നടത്തുകയും അസിസ്റ്റൻറ് മാനേജർ ആൽബിൻ വടക്കേ പീടിക , ansitta Joseph, മിലൻ കെ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂൾ അങ്കണത്തിൽ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ദേശീയ പതാകയുടെ ദൃശ്യ ആവിഷ്കാരം നയന മനോഹരമായിരുന്നു.
ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും പ്രച്ഛന്നവേഷവും ശ്രദ്ധയാകർഷിച്ചു.

എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോസ് വർഗീസും മറ്റ് അധ്യാപകരും നേതൃത്വം നൽകി. സ്കൂൾ ലീഡർ ലക്ഷ്മിനന്ദന പ്രമോദ് നന്ദി അർപ്പിച്ചു .










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!