Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിളക്കിത്തല നായർ സമാജം ഇടുക്കി താലൂക്ക് യുണിയന്റെ പൊതുസമ്മേളനവും കലാവിരുന്നും നടന്നു



വിളക്കിത്തല നായർ സമാജം ഇടുക്കി താലൂക്ക് യുണിയന്റെ പൊതുസമ്മേളനവും കലാവിരുന്നും നടന്നു .പരിപാടി ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിളക്കിത്തല നായർ സമാജം ഇടുക്കി താലൂക്ക് യുണിയൻ പൊതുസമ്മേളനവും കലാവിരുന്നുമാണ് കട്ടപ്പന സരസ്വതി വിദ്യാപീഠം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത് . പതാക ഉയർത്തലോടെയാണ്സമ്മേളനം ആരംഭിച്ചത്.


ഒന്നാണ് നമ്മൾ ഒന്നിച്ചുയരാം എന്ന സന്ദേശത്തോടെ അരുണോദയം 2023 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

വി.എൻ.എസ് ഇടുക്കി ജില്ലാ കോർഡിനേറ്റർ വിനോദ് നായർ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി എം.പി അഡ്വ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് ആദരവ് നൽകി.

വി എൻ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രമേശ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ മോഹനൻ സംസ്ഥാനട്രഷറർ അനിൽകുമാർ ,
സ്വാഗതസംഘം ചെയർമാൻ ബിജു പി വി ,vn s ഇടുക്കി താലൂക്ക് സെക്രട്ടറി ഡോ . അനു എ.വി ,
ഇന്ദിര രവി , നിജേഷ് കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു

സമ്മേളനത്തിന് ശേഷം
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റായി നിജേഷ്. കെ. നായർ, സെക്രട്ടറിയായി അഭിലാഷ് വിദ്യാസഗർ, ട്രഷറർ ആയി അശ്വതി രവീന്ദ്രൻ, ബോർഡ് മെമ്പർമാരായി Dr. അനു എ വി, വിനോദ് നാരായണൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

പരിപാടികൾക്ക് മിനി സജി ,അശ്വതി രവീന്ദ്രൻ , അഭിലാഷ് വിദ്യാസാഗർ, ബിജു പി വി , സജി പി കെ തുടങ്ങിയവർ നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!