6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രാദേശിക വാർത്തകൾ

ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ ജീവിച്ച പൊതുപ്രവർത്തകൻ: മാർ ജോൺ നെല്ലിക്കുന്നേൽ



അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അധികാരത്തിന്റെ ഗർവില്ലാതെ സാധാരണക്കാരുടെ ഇടയിൽ ജീവിച്ച പൊതുപ്രവർത്തകനായിരുന്നു എന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരിച്ചു. വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനം. അതിനർത്ഥം അദ്ദേഹം ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു എന്നാണ്. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഇടുക്കിയുടെ വളർച്ചയ്ക്കായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയുമാണ് അദ്ദേഹം. ഒരു പൊതുപ്രവർത്തകന്റെ ഹൃദയമനോഭാവം എന്തായിരിക്കണമെന്ന് അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി വ്യക്തമാക്കിയിരുന്നു. 50 വർഷത്തിലധികം നിയമസഭാ സാമാജികനായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമായിരുന്നു. ശ്രീ ഉമ്മൻചാണ്ടിയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത് സാധാരണക്കാരന്റെ ഒപ്പം നിൽക്കുന്ന ജനകീയ നേതൃമുഖമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഇടുക്കി രൂപതയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!