ഇലഞ്ഞി വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രാരംഭ് 2023 നടന്നു

ഇലഞ്ഞി വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രാരംഭ് 2023 ന്റെ ഉദ്ഘാടനം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും തലയോലപ്പറമ്പിൽ ഡി.വി കോളേജ് പ്രിൻസിപ്പാളുമായ ഡോ.ആർ.അനിത നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യു, അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് കോളേജിൽ പുതിയതായി ആരംഭിച്ച ബിസിഎ കോഴ്സിന്റെ ഉദ്ഘാടനവും നടന്നു.കോളേജ് ചെയർമാൻ രാജു കുര്യൻ സന്ദേശം നൽകി. കോളേജ് ഡയറക്ടർ റിട്ടയർ വിങ്. കമാൻഡർ പ്രമോദ് നായർ,
ഡോ.വി.എം.മാത്യു, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ്, റെജിസ്ട്രാർ പ്രൊഫ പി.എസ്.സുബിൻ, വി.ജെ.ജോസഫ് സി.എ., പ്രൊഫ.ആൻസിൽ എസ്. കൂമുള്ളിൽ, പി.ആർ.ഒ.ഷാജി അഗസ്റ്റിൽ ആറ്റുപുറം എന്നിവർ പ്രസംഗിച്ചു. ബികോം ആക്സിഡേഷൻ, ബികോം കമ്പ്യൂട്ടർ, ബിബിഎ, ബിസിഎ എന്നീ കോഴ്സുകളാണ് നിലവിൽ കോളേജിൽ ലഭ്യമായിട്ടുള്ളത്.
ഫോട്ടോ : വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രാരംഭ് 2023 ന്റെ ഉദ്ഘാടനം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും തലയോലപ്പറമ്പിൽ ഡി.വി കോളേജ് പ്രിൻസിപ്പാളുമായ ഡോ.ആർ.അനിത നിർവഹിക്കുന്നു.































































































































