കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം നടന്നു
കേരളത്തിലെ വസ്ത്ര വ്യാപാര സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ
( K T G A)കട്ടപ്പന മേഖല സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കുടുംബസംഗമവും നടന്നു
കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെൻററിൽ വച്ച് 4-7-2023 5 pm ന് നടന്ന പൊതുയോഗം കെടിജിയെ സംസ്ഥാന ട്രഷർ എം എൻ ബാബു ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സജീവ് എം വി മുഖ്യപ്രഭാഷണം നടത്തി എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീ ജോൺസൺ അവർകൾ എറണാകുളം ജില്ല സെക്രട്ടറി ശ്രീ നവാബ് ജാൻ ഇടുക്കി ജില്ല ട്രഷർ ശ്രീ സുമൻ പാൽക്കോ വിവിധ മേഖല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു വസ്ത്ര വ്യാപാരം വലിയ പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ എല്ലാ വ്യാപാരികളും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത യെ കുറിച്ച് വിവിധ നേതാക്കൾ സംസാരിച്ചു ഓൺലൈൻ വ്യാപാരവും കുത്തക വ്യാപാരവും തകർത്തു കളഞ്ഞ വസ്ത്ര വ്യാപാര മേഖല വളരെ വലിയ പ്രതിസന്ധികളെ നേരിടുകയാണെന്നും നമ്മുടെ നാടും നഗരവും വികസിക്കുവാൻ ചെറുകിട വ്യാപാര മേഖലവളർന്നാൽ മാത്രമേ നാടിന് വികസനം ഉണ്ടാവുകയുള്ളൂ എന്നും അത് ജനങ്ങളെ മനസ്സിലാക്കുവാൻ വ്യാപാരികൾ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ പറഞ്ഞു സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും വസ്ത്ര വ്യാപാരികളിൽ സ്പോർട്സ് ജിംനാസ്റ്റിക് കരാട്ടെ തുടങ്ങിയ മേഖലകളിലെ മികച്ച വിജയം നേടിയ വ്യാപാരികളെ ആദരിച്ചു പ്ലസ്ടുവിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു പുതിയ ഭാരവാഹികളായി മേഖലാ പ്രസിഡണ്ട് സന്തോഷ് ദേവസ്യ സെക്രട്ടറി അഹമ്മദ് കബീർ ട്രഷർ ആയി മുഹമ്മദ് സബീബുള്ള തുടങ്ങി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു എട്ടു മുപ്പത് ഓടുകൂടി സമ്മേളനം സമാപിച്ചു