ബാങ്കേഴ്സ് മീറ്റ് ചെറുതോണിയില്‍ 19ന്

ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബാങ്കേഴ്സ് മീറ്റ് നവംബര്‍ 19ന് ചെറുതോണിയില്‍ സംഘടിപ്പിക്കും. നിലവിലുള്ള സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്ക്കും ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 10 മണിക്ക് ചെറുതോണി പോലീസ് കോ – ഓപ്പറേറ്റീവ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക സാഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ഉദ്യം കെ.സ്വിഫ്റ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ലോണ്‍ ആവശ്യകത സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയോട് അനുബന്ധിച്ച് ‘ബാങ്കിംഗും സംരംഭക വായ്പയും നടപടിക്രമങ്ങളും’ എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. പങ്കെടുക്കുന്നതിന്
https://forms.gle/VrPvFPa42bX1Uo9F9 എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം. 19ന് രാവിലെ 9.30 വരെയാണ് രജിട്രേഷന് സമയം. രജിസ്ട്രേഷന് ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് മാത്രമാകും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുക.













































































