കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ല സമ്മേളനത്തോട് അനുബന്ധിച്ച്, അസോസിയേഷൻ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോൻ വി എ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ജില്ലയിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ഡിവൈഎസ്പി നിഷാദ് മോൻ അവർകളെ കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി അനീഷ് കുമാർ എസ് ജോയിൻ സെക്രട്ടറി റെജി ജേക്കബ് സംസ്ഥാന നിർവാഹക സമിതി അംഗം സജുരാജ് എന്നിവർ ചേർന്ന് ആദരിക്കുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. യോഗത്തിന് പോലീസ് ഓഫീസർ അരുൺ എം.ബി നന്ദി രേഖപ്പെടുത്തി. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി മാസം പതിനേഴാം തീയതി പീരുമേട് കുടുംബ സംഗമം ഓഡിറ്റോറിയത്തിൽ നടക്കും
കേരള ജല വിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
വകുപ്പ് മേധാവികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള വിവിധ കായിക മത്സരങ്ങൾ 5, 6,7,10,11 തീയതികളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.













































































