പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രവേശനോത്സവത്തിരക്കിനിടയിലും രക്ഷാ ദൗത്യവുമായി മന്ത്രി റോഷി അഗസ്റ്റിൻ
പണിക്കൻകുടി സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിക്കിടയിലാണ് നത്തുകല്ല് സ്വദേശിയായ 17 വയസുകാരി ആൻമരിയയെ ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ച വിവരം ലഭിക്കുന്നത്. അടിയന്തിരമായി കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലെത്തിക്കേണ്ടതിനാൽ ഉടൻ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് DGP, ഇടുക്കി SP എന്നിവർക്ക് നിർദ്ദേശം നൽകി. ഇന്ന് രാവിലെ 6.30 ഓടെ ഇരട്ടയാർ പള്ളിയിൽ പ്രാർത്ഥനക്കിടെയാണ് ആൻമരിയ കുഴഞ്ഞു വീണത്. ആംബുലൻസിൽ ഉള്ളവർ യഥാ സമയം വിവരം മന്ത്രിക്ക് കൈമാറുന്നുണ്ട്. രണ്ട് പോലീസ് വാഹനങ്ങൾ ആബുലൻസിനെ അനുഗമിക്കുന്നുണ്ട്.