കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭർത്താവും മരിച്ചു
കോട്ടയം :പങ്കാളിയെ കൈമാറിയ സംഭവത്തിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ, പരാതിക്കാരിയുടെ ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് എല്ലുകൾ പൊട്ടിയാണ് ജൂബി മരണപ്പെട്ടത്
ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഷിനോയ്ക്കെതിരെ ആരോപണം ഉന്നിയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ഝയിലായിരുന്ന ഷിനോ വെളുപ്പിന് 4 മണിക്കാണ് മരിച്ചത്.