കട്ടപ്പന നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങളെ യുവാവ് അശ്ലീലം പറഞ്ഞതായി പരാതി
കട്ടപ്പന നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങളെ യുവാവ് അശ്ലീലം പറഞ്ഞതായി പരാതി.
UR കോഡ് പതിക്കുന്നതിനായി
എത്തിയപ്പോഴാണ് യുവാവിന്റ് പ്രതിയരണം ഉണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഹരിത കർമ്മസേനാംഗങ്ങളായ മിനി, രേഷ്മ എന്നിവർ ഇരുപതാം വാർഡിലെ വീട്ടിൽ എത്തിയത്.
വീട്ടിൽ നിന്നും പുറത്തേക്ക് വന്ന യുവാവ് UR കോഡ് പിടിച്ചു വാങ്ങുകയും അശ്ലീലം പറയുകയും ആയിരുന്നു
തുടർന്ന് ഇവർ നഗരസഭ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകി.
നഗരസഭയിൽ നിന്ന് പോലീസിലും പരാതി നൽകുകയും ചെയ്തു.
തുടർന്ന് ഇരു കൂട്ടാരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി യൂവാവിന് താക്കീത് നൽകി പറഞ്ഞ യക്കുകയും ചെയ്തു.
നഗരസഭ മേഖലയിൽ ഹരി തകർമ്മസേനയുടെ പ്രവർത്തനം മാതൃക പരമാണന്നും വ്യാപാരികളും വീട്ടുടമ കളും ഇവരുമായി സഹകരിക്കണമെന്നും നഗരസഭ ക്ലീൻസിറ്റി മാനേജർ ആറ്റ്ലി P ജോൺ പറഞ്ഞു
ഒരാഴ്ച്ച കൊണ്ട് നഗരസഭ പരിധിയിലെ 4000 വീടുകളിൽ UR കോഡ് പതിപ്പിച്ചു കഴിഞ്ഞു.