പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ; കേരളം കൃത്യമായ വിവരം നല്‍കുന്നില്ലെന്ന് തമിഴ്നാട്

അരിക്കൊമ്പനുമേല്‍ നിരീക്ഷണം തുടർന്ന് തമിഴ്നാട് വനം വകുപ്പ്. മേഘമലയ്ക്കുസമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. ഇന്നലെരാത്രി ജനവാസമേഖലയില്‍ ഇറങ്ങിയില്ല. സിഗ്നല്‍ സംബന്ധിച്ച് കേരളം ക്യത്യമായ വിവരം നല്‍കുന്നില്ലെന്ന് തമിഴ്നാട് പറയുന്നു. ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായി സിഗ്നല്‍ കിട്ടുന്നില്ലെന്ന് വനംവകുപ്പും പറയുന്നു. ഏതായാലും മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്.













































































