Idukki വാര്‍ത്തകള്‍
കുങ്കിയാനകൾ ചിന്നക്കനാലിലെത്തും; അരിക്കൊമ്പനെ പിടിക്കൂടാനുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ്


ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെ തളയ്ക്കാനായി രണ്ട് കുങ്കിയാനകള്‍ കൂടി ഇന്ന് ചിന്നക്കനാലിലെത്തും.കോന്നി സുരേന്ദ്രന്, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്. അരിക്കൊമ്ബനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികള്‍ വനം വകുപ്പ് തുടരും.
ഹര്‍ജി പരിഗണിക്കുന്ന 29 ആം തിയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടി ഉണ്ടാകൂ. കോടതി നടപടിയില്‍ പ്രതിഷേധിച്ച് അരിക്കൊമ്ബന്റെ ആക്രമണം രൂക്ഷമായ ബിഎല്‍ റാവില്‍ രാവിലെ പ്രതിഷേധ പരിപാടികള്‍ നടക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിയി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങും.