കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ നടന്നു
കട്ടപ്പന വിമലാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗര സഭാ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക, പെൻഷൻ 5000രൂപ ആയി വർധിപ്പിക്കുക, ക്ഷേമപെൻഷൻ കാലതാമസമില്ലാതെ വിതരണം ചെയ്യുക, മരണാനന്തര സഹായം അൻപതിനായിരം രൂപയായി വർദ്ധിപ്പിക്കുക, പ്രസവാനുകൂല്യം ഇരുപത്തയ്യായിരം രൂപയാക്കുക, വിവാഹ ധനസഹായം ഇരുപതിനായിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു.
നഗര സഭാ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശിവരാമൻ ചെട്ടിയാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി സുദർശൻ,
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദേവരാജൻ ,
എൻ എം തങ്കച്ചൻ, വത്സ ദിവാകരൻ, ഓമന ജോസ്, ജോസഫ് കുര്യൻ, പി ഉണ്ണികൃഷ്ണൻ പി കെ
തുടങ്ങിയവർ സംസാരിച്ചു.
രാമചന്ദ്രൻ, ഇ എ ബേബി, ജോസഫ് ദേവസ്യ, കെ കെ മറിയക്കുട്ടി, പി ബി ജയമോൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.