പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം തീപ്പിടുത്തം; യൂസഫലി പ്രഖ്യാപിച്ച ഒരു കോടിയുടെ ധനസഹായം കൈമാറി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, ലുലു കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ എം.അനിൽകുമാറിന് ചെക്ക് കൈമാറിയത്.
കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാൻ ഇത് തനിക്ക് വളരെയധികം ഊർജ്ജം നൽകുന്നുവെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി നിരവധിപേർ ഒരുമിച്ച് വരാനുള്ള മഹത്തരമായ തുടക്കം കുറിക്കുകയാണ് യൂസഫലി ചെയ്തതെന്നും മേയര്‍ പറഞ്ഞു.







































































































































