Idukki വാര്‍ത്തകള്‍
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കായികമേളയ്ക്ക് തിരിതെളിഞ്ഞു

ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കായികമേളയുടെ ഉദ്ഘാടനം കട്ടപ്പന ഡി. വൈ. എസ്. പി. നിഷാദ്മോൻ വി. എ പതാകയുർത്തി നിർവ്വഹിച്ചു. കായികമേളയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ മാർച്ചുപാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റ്യൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി മുഖ്യസന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി സ്വാഗതമാശംസിക്കുകയും കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ ആശംസയർപ്പിക്കുകയും ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ ആദർശ് ആന്റണി നന്ദി രേഖപ്പെടുത്തി.
അധ്യാപകരായ അരുൺലാൽ . ആർ , ജോപോൾ വർഗ്ഗീസ്, അഖിൽകുമാർ .എം ( കോളേജ് യൂണിയൻ അഡ്വൈസർ ), അനീറ്റ വിത്സൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































