Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ 3 ബിജെപി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി
വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ 3 ബിജെപി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിനെതിരെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി പി രാജൻ, 17-ാം വാർഡ് അംഗം രാജലിംഗം, ഒന്നാം വാർഡ് മാലിയിൽ നിന്നുള്ള അംഗം മാരി അറമുഖം എന്നിവരെയാണ് ആറു വർഷത്തേക്ക് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സുരേഷ് മാനങ്കേരിക്ക് അനുകൂലമായ നിലപാട് മൂന്ന് അംഗങ്ങളും സ്വീകരിച്ചിരുന്നു. ബിജെപി- യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് സുരേഷ് മാനങ്കരി പ്രസിഡന്റായത്.