പ്രധാന വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം.മുഖ്യമന്ത്രി പിണറായി വിജയന് കാസര്‍കോട് കുമ്ബളയില്‍ വൈകുന്നേരം ജാഥ ഉദ്ഘാടനം നിര്‍വഹിക്കും.
ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്ബളയില്‍ നിന്ന് തുടങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എംവി ഗോവിന്ദന് നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ദേശദ്രോഹ നടപടികള്‍ക്കെതിരെയാണ് ജാഥ. ഇടത് സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ വിശദീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുക ലക്ഷ്യം.