6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മാങ്കുളത്ത് പ്ലസ്ടു വിദ്യാർത്ഥി കാൽ വഴുതി പുഴയിൽ വീണ് മുങ്ങി മരിച്ചു:മരിച്ചത് എറണാകുളം സ്വദേശിയായ 17 കാരൻ



അടിമാലി▪️ മാങ്കുളം വല്യപാറക്കുടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരൂർ മേഴ്സി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അമിത്.

എറണാകുളം നെട്ടൂര്‍ സ്വദേശികളായ അമ്പലത്തിങ്കല്‍ മാത്യു – മായ ദമ്പതികളുടെ ഏക മകനും ഔർ ലേഡി മേഴ്സി സ്കൂൾ അരൂർ പ്ലസ് ടു വിദ്യാർത്ഥിയുമായ അമിത്
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഇന്നലെ എറണാകുളം നെട്ടൂരിൽ നിന്നും വൈകിട്ട് ആറോടെയാണ് 12 കുടുംബങ്ങളിൽ നന്നായി 29 അംഗസംഘം വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഇന്ന് പകൽ 12.30യ്ക്ക് ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടിയില്‍ പുഴയില്‍ ഇറങ്ങിയ അമിത്ത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ ഒപ്പമുണ്ടായിരുന്ന പിതാവ് അമിത്തിനെ കരക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.

മുമ്പും വല്യപാറക്കുട്ടി മേഖലയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ മുങ്ങിമരിച്ചിട്ടുണ്ട്.പുഴയുടെ ആഴം മനസ്സിലാകാതെ പുഴയില്‍ ഇറങ്ങുന്നവര്‍ മുങ്ങിപ്പോകുന്നതാണ് അപകടത്തിന് ഇടവരുത്തുന്നത്.പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോഡുകളും സുരക്ഷാനിര്‍ദ്ദേശങ്ങളും സ്ഥാപിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് വീണ്ടും പുഴയില്‍ ഇറങ്ങിയ പതിനേഴുകാരന്‍ അപകടത്തില്‍പ്പെട്ടത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!