San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

എൻ. എച്ച് 183 മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു – ഡീൻ കുര്യാക്കോസ് എം.പി. 15.02.2023



തൊടുപുഴ:എൻ.എച്ച്-183 മുണ്ടക്കയം-കുമിളി ദേശീയപാതയുടെ 3A നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 03.02.2023 ന് പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നേയുള്ള വിജ്ഞാപനമാണ് “3A”. സ്ഥലമേറ്റെടുപ്പിനായി പദ്ധതി പ്രദേശങ്ങളിലെ സർവ്വേ നമ്പർ ഉൾപ്പെടെയുള്ള പൂർണ്ണവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഇനിയുള്ള അടുത്ത നടപടി സ്ഥലമേറ്റെടുപ്പാണ്. 18 മീറ്റർ വീതിയിലാണ് മുണ്ടക്കയം മുതൽ കുമിളി വരെ റോഡ് വികസിപ്പിക്കുന്നത്. ശബരിമല തീർത്ഥാടകർ ധാരാളമായി ഉപയോഗിക്കുന്ന ഈ ദേശിയപാത വികസനം പൂർത്തികരിക്കുമ്പോൾ വികസനരംഗത്തെ ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്ന് എം.പി. പറഞ്ഞു.

സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനായി സ്ഥലമേറ്റടുപ്പ് നടപടികൾ ഉടനെതന്നെ ആരംഭിക്കേണ്ടതുണ്ട്. ആദ്യം സർവ്വേ പുർത്തികരിച്ച് കല്ലിടൽ നടപടികൾ ആരംഭിക്കും. സ്ഥലമേറ്റെടുപ്പിനാവശ്യമായ തുക തിട്ടപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് സമർപ്പിച്ചാൽ ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചുകൊണ്ടുള്ള 3D വിജ്ഞാപനം പുറപ്പെടുവിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യും. തുടർന്ന് നിർമ്മാണകരാർ നൽകുന്നതിനായുള്ള ടെൻഡർ നടപടിയിലേക്ക് കടക്കുമേന്നും എം.പി. പറഞ്ഞു.

വണ്ടിപ്പെരിയാറിൽ പുതിയ ബൈപാസ്സ് നിർമ്മാണം ഉൾപ്പെടെ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിട്ടുണ്ടെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം. മഞ്ചുമല ജംഗ്ഷൻ മുതൽ സെന്റ് ജോസഫ് സ്കൂളിന്റെ മുൻപിൽ വരെയാണ് പ്രസ്തുത ബൈപാസ്സിനായിട്ടുള്ള അലൈൻമെന്റ് തീരുമാനിച്ചിട്ടുള്ളത്. ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ബൈപാസ്സ് വണ്ടിപ്പെരിയാർ പട്ടണത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും ടൌൺ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും എം.പി. പറഞ്ഞു.

എൻ.എച്ച്-185 അടിമാലി-കുമളി ദേശിയപാതയുടെ സ്ഥലമേറ്റെടുപ്പിനുള്ള തുക 350 കോടി അടുത്ത നാളിനാണ് അനുവദിച്ചത്. അതിൻറെ നടപടിക്രമങ്ങൾ നടന്ന്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം എൻ.എച്ച്-183 യുടെ അനുമതി ഇടുക്കിയെ സംബന്ധിച്ച് വളരെ അഭിമാനാർഹമായ നേട്ടമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.


O/o അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി. Ph: 9446132658, 04862-222266









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!