പ്രധാന വാര്‍ത്തകള്‍
വൈക്കത്തിനടുത്ത് തലയാഴത്ത് വീടും സ്ഥലവും അളന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം : വൈക്കത്തിനടുത്ത് തലയാഴത്ത് വീടും സ്ഥലവും അളന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് മരിച്ചത്.തോട്ടകം സഹകരണ ബാങ്കില്‍ കാര്‍ത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ല്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ കാര്‍ത്തികേയന്റെ വീടും സ്ഥലവും അളന്നു. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെയായിരുന്നു കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് സമ്മര്‍ദ്ദമാണ് മരണ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
















































































































