6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജല അതോറിറ്റി വാണിജ്യ ആവശ്യത്തിനുള്ള ജല പരിശോധനാ നിരക്ക്‌ കുറച്ചു




ഇടുക്കി ജില്ലയിൽ കേരള ജല അതോറിറ്റിക്ക്‌ കീഴിലുള്ള ജല പരിശോധനാ ലാബോറട്ടറികളിൽ വാണിജ്യ ആവശ്യത്തിന്‌ ലൈസൻസിനായുള്ള ജല പരിശോധനാ നിരക്കിൽ പ്രത്യേക പാക്കേജ്‌. അഞ്ച്‌ പാക്കേജുകളാണ്‌ പുതുതായി നിലവിൽ വന്നത്‌. ജില്ലാ, ഉപജില്ലാ ലാബുകളിലെ പാക്കേജുകൾ ഏകീകരിച്ചതാണ്‌ പുതുക്കിയ പാക്കോജ്‌. പുതുക്കിയ നിരക്ക്‌ പ്രകാരം 17 രാസ–- ഭൗതിക ഘടകങ്ങൾ പരിശോധിക്കുന്നതിന്‌ 2450 രൂപയുടെയും ബാക്‌ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ ഒമ്പത്‌ ഘടകങ്ങൾ പരിശോധിക്കുന്നതിന്‌ 1590 രൂപയുടെയുമാണ്‌ പുതുക്കിയ പാക്കേജ്‌. ഇ കോളി, കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം മാത്രം പരിശോധിക്കാൻ 625 രൂപയുടെയാണ്‌ പാക്കേജ്‌. മുമ്പ്‌ വിശദമായ പരിശോധനയ്‌ക്ക്‌ ജില്ലാ ലാബിൽ 3300 രൂപയും സബ്‌ ജില്ലാ ലാബിൽ 2230 രൂപയുമായിരുന്നു.


നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ടെസ്റ്റിങ്‌ ആൻഡ്‌ കാലിബ്രേഷൻ ഓഫ്‌ ലബോർട്ടറീസ്‌(എൻഎബിഎൽ) അംഗീകാരം ലഭിച്ച ഇടുക്കി മെഡിക്കൽ കോളേജിനു സമീപമുള്ള ജില്ലാ ലബോർട്ടറി, തൊടുപുഴ, അടിമാലി പതിനാലാം മൈൽ, ചെറുതോണി ഉപജില്ലാ ലാബുകൾ എന്നിവയാണ്‌ ജില്ലയിൽ ജല അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ വിഭാഗത്തിനുള്ളത്‌. ഇവിടങ്ങളിൽ പരിശോധനയ്‌ക്കുള്ള സൗകര്യമുണ്ടായിരിക്കും. പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച്‌ ഓരോരോ ഘടകങ്ങൾ മാത്രമായും പരിശോധിക്കാം. മൂന്ന്‌ എണ്ണം വരെയുള്ള വ്യക്തിഗത ഘടക പരിശോധനാ നിരക്കിനൊപ്പം 100 രൂപ അധിക ഫിക്‌സഡ് ചാർജ്‌ ശേഖരിക്കും. ഗാർഹിക ആവശ്യത്തിനുള്ള പരിശോധനാ ഫീസായ 850 രൂപയിൽ മാറ്റമില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള സാമ്പിളുകൾ ഗാർഹിക വിഭാഗമായി പരിഗണിക്കും. ഉപഭോക്താക്കൾക്ക്‌ ഓൺലൈനായി ഫീസ്‌ അടച്ച്‌ പരിശോധന നടത്താം.

ഗാർഹിക നിരക്കിൽ മാറ്റമില്ല
ഗാർഹിക വിഭാഗങ്ങളിലെ പരിശോധനയ്‌ക്കുള്ള നിലവിലെ 850, 500 രൂപ പാക്കേജ്‌ തുടരും. 850 രൂപയുടെ പാക്കേജിൽ ജൈവഘടകങ്ങൾ അടക്കം 19 ഘടകങ്ങൾ പരിശോധിക്കും. ജൈവഘടകങ്ങൾ മാത്രം പരിശോധിക്കുന്നതിന്‌ 500 രൂപയാണ്‌ പാക്കേജ്‌. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള സാമ്പിളുകൾ ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

വെള്ളം കൊണ്ടുവരേണ്ടത്‌ എങ്ങനെ?
രാസ–- ഭൗതിക രാസപരിശോധനയ്‌ക്കുള്ള വെള്ളം രണ്ട്‌ ലിറ്ററിന്റെ ശുദ്ധമായ കാനിലും ബാക്ടീരിയോളജിക്കൽ പരിശോധനകൾക്കായി 200 മില്ലിലിറ്റർ വെള്ളം അണുവിമുക്തമായ ബോട്ടിലിലും ശേഖരിച്ച് ലാബിൽ എത്തിക്കണം. ലൈസൻസ്‌ ആവശ്യത്തിന്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എടുത്തുനൽകുന്ന വെള്ളത്തിനൊപ്പം സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരേണ്ടത്‌. പരിശോധനാ റിപ്പോർട്ട് നാലുമുതൽ ആറ്‌ പ്രവർത്തിദിവസ‌ത്തിനുള്ളിൽ ഓൺലൈനായോ നേരിട്ടോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 294353(ഇടുക്കി ജില്ലാ ലാബ്‌), അസിസ്റ്റന്റ്‌ എൻജിനിയർ(8547638131). വെബ്സൈറ്റ്: https://qpay.kwa.kerala.gov.in/

പുതുക്കിയ പാക്കേജുകളും നിരക്കും
വാണിജ്യം– ബാക്‌ടീരിയോളജി 625, പ്രത്യേക പാക്കേജ്‌ 1590, വിശദമായ രാസ–- ഭൗതിക പരിശോധന 2450, ഭൗതിക പരിശോധന രണ്ട്‌ 1625.
ഗാർഹികം–- ബാക്‌ടീരിയോളജി 500, രാസ–- ഭൗതിക–- ബാക്‌ടീരിയോളജി പരിശോധന 850.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!