പ്രധാന വാര്‍ത്തകള്‍
സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനത്തില്‍ ആര്.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനത്തില്‍ ആര്.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തിയേക്കും.25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ വരുത്തുക. ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുക.
റീടെയില്‍ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്.ബി.ഐ നിരക്കില്‍ നേരിയ വര്‍ധന വരുത്തുകയെന്നാണ് സൂചന. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും വായ്പ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു.
ഡിസംബറിലെ വായ്പ അവലോകനത്തില്‍ പലിശനിരക്കില്‍ ആര്.ബി.ഐ 35 ബേസിക് പോയിന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു. നേരത്തെ തുടര്‍ച്ചയായി 50 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശനിരക്ക് ഉയര്‍ത്തുന്നത് ആര്.ബി.ഐ താല്‍ക്കാലികമായി നിര്‍ത്തുന്നത്.