Idukki വാര്‍ത്തകള്‍
BMS പ്രൈവറ്റ് ബസ് മോട്ടോർ മസ്ദൂർ സംഘം മുൻ ജില്ലാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും സഹപ്രവർത്തകരും സിപിഐയിൽ ചേർന്നു.

സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഹാരം അണിയിച്ചു സ്വീകരിച്ചു. കട്ടപ്പനയിലെ പ്രധാനപൊതുപ്രവർത്തകനായ പ്രസാദ് കട്ടപ്പന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ BJP സ്ഥാനാർഥിയായി പാറക്കടവ് വാർഡിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ആളാണ്.
BJP പാറക്കടവ് ഏരിയാ പ്രസിഡന്റ് , കട്ടപ്പന മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.









































































