പ്രധാന വാര്‍ത്തകള്‍
ഇടുക്കി ശാന്തൻപാറക്ക് സമീപം കാട്ടാന ചരിഞ്ഞു

ഇടുക്കി ശാന്തൻപാറക്ക് സമീപം കാട്ടാന ചരിഞ്ഞു. ശാന്തൻപാറക്ക് സമീപം ബി എൽ റാമിൽ ആണ് ഇന്ന് രാവിലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സിഗരറ്റ് കൊമ്പൻ എന്ന ആനയാണ് ചെരിഞ്ഞത്. താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞതെന്നാണ് പ്രാഥമിക വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ഉടൻതന്നെ പോസ്റ്റുമോർട്ട നടപടികൾ നടത്തും.









































































