Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സ്പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചു

കാലഹരണപ്പെട്ട് 10 വര്‍ഷത്തില്‍ കൂടുതലായ സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സുകള്‍ മതിയായ ഫീസ് വാങ്ങി പരമാവധി 70 വയസ്സ് വരെ പുതുക്കി നല്‍കുന്നതിന് ജനുവരി 13 മുതല്‍ ഏപ്രില്‍ 12 വരെ സമയം അനുവദിച്ചതായി സിനിമാ ഓപ്പറേറ്റര്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ഇടുക്കി ജില്ലയിലെ കാലഹരണപ്പെട്ട സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സുള്ളവര്‍ പുതുക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്ബാബു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 253465
















































































































